കിഫ്ബി: ഗൂഢാലോചന ആരോപണത്തിന് ധനമന്ത്രിയുടെ കൈയില്‍ തെളിവില്ല; മാത്യു കുഴല്‍നാടന്‍

കിഫ്ബിയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന ആരോപണത്തിന് ധനമന്ത്രിയുടെ കൈയില്‍ തെളിവില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. കരടില്‍ ഇല്ലാത്ത ഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കാന്‍ സിഎജിക്ക് അധികാരമുണ്ട്. മസാല ബോണ്ട് ഭരണഘടനാവിരുദ്ധമാണ്. സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏതെങ്കിലും പദ്ധതി മുടങ്ങിയിട്ടുണ്ടോയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
വികസനം മുടങ്ങിയതിന്റെ കുറ്റം മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവെക്കാനുള്ള രാഷ്ട്രീയ കരുനീക്കത്തിന്റെ ഭാഗമാണ് തോമസ് ഐസക്കിന്റെ പ്രതികരണം. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടിയുടെ വികസനം നടപ്പാക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ എത്ര പണം കിഫ്ബി വഴി ചെലവഴിച്ചുവെന്ന് വ്യക്തമാക്കണമെന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.
Story Highlights – kiifb; No evidence of conspiracy; Matthew kuzhalnadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here