Advertisement

ഹാഫിസ് സയിദിന് വീണ്ടും 10 വർഷം ജയിൽ ശിക്ഷ വിധിച്ച് പാക് കോടതി

November 20, 2020
1 minute Read
LeT founder Hafiz Saeed gets 10 year sentence

ഹാഫിസ് സയിദിന് വീണ്ടും ജയിൽ ശിക്ഷ വിധിച്ച് പാക് കോടതി. പത്ത് വർഷത്തേക്കാണ് ശിക്ഷ വിധിച്ചത്. സയിദിന്റെ ഭാര്യാ സഹോദരൻ അബ്ദുൽ റഹ്മാൻ മക്കിക്ക് നേരത്തെ ആറ് മാസം തടവുശിക്ഷ വിധിച്ചിരുന്നു.

മുംബൈ കലാപത്തിന്റെ മുഖ്യ ആസൂത്രകനെ ശിക്ഷിച്ചത് ഭീകരവാദ ഫണ്ടിംഗ് കേസിൽ ജൂലൈയിൽ അറസ്റ്റിലായ സയിദിനെ ആദ്യ കേസിൽ 11 വർഷം പാക്ക് കോടതി ശിക്ഷിച്ചിരുന്നു. ഭീകരവാദ പ്രവർത്തനം നടത്തിയതിനും ഇതിനായി പണം സ്വരൂപിച്ചതിനുമാണ് ഹാഫിസ് സയിദിനെ ശിക്ഷിച്ചത്. ഇതിന് പുറമെ നിരോധിത സംഘടനയിൽ അംഗമായതിന് മറ്റൊരു ആറ് മാസം കൂടി തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

സയിദിനും കൂട്ടാളികൾക്കുമെതിരായി 41 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 24 കേസുകളിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് കേസുകൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ലാഹോറിലെ കോട്ട് ലാഖ്‌പേട്ട് ജയിലിലാണ് ഇപ്പോൾ സയിദ്.

Story Highlights LeT founder Hafiz Saeed gets 10 year sentence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top