രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ്; 49,715 പേര്‍ക്ക് രോഗമുക്തി, 564 മരണം

രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 564 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,32,726 ആയി. 49,715 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 84,78,124 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയത്.
കഴിഞ്ഞ ദിവസം 10,66,022 കൊവിഡ് സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 13,06,57,808 പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. 6,608 കേസുകളാണ് ഇന്നലെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.
Story Highlights – covid 19, coronavirus, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here