Advertisement

‘കൊ വിന്‍’; വാക്‌സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍

November 21, 2020
1 minute Read
covin application

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. ‘കൊ വിന്‍’ എന്ന പേരുള്ള ആപ്ലിക്കേഷന്‍ മൊബൈലില്‍ ലഭ്യമാകും. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്.

വാക്‌സിന്‍ ഡോസേജിന്റെ സമയക്രമവും ആപ്ലിക്കേഷനില്‍ ലഭ്യമാകും. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ആപ്ലിക്കേഷനില്‍ ലഭ്യമാകുക. വിവരങ്ങള്‍ താഴെ തട്ടില്‍ നിന്ന് അധികൃതര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കുന്നത്. ആപ്ലിക്കേഷന്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ അപ്പപ്പോഴുള്ള വിവരങ്ങള്‍ ആളുകളെ അറിയിക്കാനായി ഉപയോഗിക്കും.

Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത് 25 മരണങ്ങള്‍

വാക്‌സിന്‍ നല്‍കുന്ന ആള്‍, വാക്‌സിന്‍ നല്‍കുന്നതിന്റെ സമയക്രമം, ലൊക്കേഷന്‍ എന്നിവ ആപ്ലിക്കേഷനിലൂടെ അറിയാം. ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന ഇമ്യൂണൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ആപ്ലിക്കേഷനില്‍ ലഭ്യമാകും. രാജ്യത്തെമ്പാടുമുള്ള 28,000 വാക്‌സിന്‍ സ്റ്റോറേജ് സെന്ററുകളിലെ വാക്‌സിന്‍ സ്റ്റോക്കിനെ കുറിച്ചും ആപ്ലിക്കേഷനില്‍ വിവരങ്ങളുണ്ടാകും.

Story Highlights covin application, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top