ഒരാളൊഴികെ എല്ലാവർക്കും കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച് ഒരു ഗ്രാമം

രണ്ടാം പരിശോധനയിലും ഒരാളൊഴികെ എല്ലാവർക്കും കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച് ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമം. ലാഹോൾ ആൻഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തിലാണ് സംഭവം. ഗ്രമത്തിൽ ഭൂഷൺ താക്കൂർ എന്ന 52 കാരന്റെ മാത്രമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ അഞ്ച് പേർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഹിമാചലിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണ് ലാഹോൾ ആൻഡ് സ്പിറ്റി. ജില്ലയിൽ 856 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ഹിമാചൽ പ്രദേശിൽ 32,197 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 488 പേർ സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 24,729 പേരാണ് ഇവിടെ രോഗമുക്തി നേടിയത്.
Story Highlights – Entire Village in Himachal Pradesh Found Covid Positive Except One
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here