ജമ്മു കശ്മീരിൽ 150 മീറ്റർ ദൈർഘ്യമുള്ള തുരങ്കം കണ്ടെത്തി; നഗ്‌രോട്ട ആക്രമണകാരികൾ ഉപയോഗിച്ചതെന്ന് നിഗമനം

ജമ്മു കശ്മീരിൽ 150 മീറ്റർ ദൈർഘ്യമുള്ള തുരങ്കം കണ്ടെത്തി. സാമ്പയിലെ ഇൻ്റർനാഷണൽ ബോർഡറിനരികെയാണ് തുരങ്കം കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് നഗ്‌രോട്ടയിൽ ആക്രമണം നടത്തിയ തീവ്രവാദികൾ ഉപയോഗിച്ച തുരങ്കമാവാം ഇതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെയാണ് തുരങ്കം കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തുരങ്കം മണ്ണും പുല്ലും കൊണ്ട് ശ്രദ്ധാപൂർവം മറച്ചിരുന്നു. കറാച്ചി, പാകിസ്താൻ എന്നെഴുതിയ സഞ്ചികളിൽ മണ്ണുനിറച്ച് തുരങ്കത്തിൻ്റെ വായ ബലപ്പെടുത്തിയിരുന്നു. പുതിയ തുരങ്കമാണെന്നും ആദ്യ തവണയാണ് അത് ഉപയോഗിച്ചതെന്നുമാണ് നിരീക്ഷണത്തിൽ തെളിയുന്നത്.
Read Also : അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോവില്ല: കരസേനാ മേധാവി
നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ഈ മാസം 19 ന് രാവിലെ സുരക്ഷാസേന വധിച്ചത്. ട്രക്കിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. തുടർച്ചയായുണ്ടാകുന്ന പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ മറവിൽ ഭീകരർ നുഴഞ്ഞു കയറുമെന്ന് രഹസ്യവിവരത്തെത്തുടർന്ന് തന്ത്രപ്രധാന മേഖലകളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുലർച്ചെ അഞ്ചു മണിയോടെ ബാൻ ടോൾ പ്ലാസയിൽ എത്തിയ ട്രക്കിൽ നിന്ന് സുരക്ഷാ സംഘത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്.
Story Highlights – 150-metre tunnel likely used by Nagrota attackers unearthed in J&K’s Samba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here