ഇമ്മാനുവൽ മക്രോണിനെതിരെ പാകിസ്ഥാൻ മന്ത്രി നടത്തിയ പരാമർശം തിരുത്തണമെന്ന് ഫ്രാൻസ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരെ പാകിസ്ഥാൻ മന്ത്രി ഷിറീൻ മസാരി നടത്തിയ വിമർശനം തിരുത്തണമെന്ന് ഫ്രാൻസ്. മന്ത്രി നടത്തിയ പരാമർശം നിന്ദ്യവും ലജ്ജാകരവുമാണെന്നും പാക് അധികൃതരോട് ഫ്രാൻസ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

ഷിറീൻ മസാരി നടത്തിയ പരാമർശം കാപട്യവും വെറുപ്പിന്റെയും അക്രമത്തിന്റെയും തത്വശാസ്ത്രം ഉൾക്കൊള്ളുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പരാമർശം മാനക്കേടുണ്ടാക്കുന്നതാണ്. പ്രസ്താവന തിരുത്തി പരസ്പര ബഹുമാനത്തിൽ ഊന്നിയുള്ള ചർച്ചയ്ക്ക് തയാറാകണമെന്നും പാരീസിലെ പാക് സ്ഥാനപതിയോട് ഫ്രാൻസ് ആവശ്യപ്പെട്ടു.

മക്രോണിനെ അപകീർത്തിപ്പെടുത്തുന്ന വാർത്ത പങ്കുവച്ചുകൊണ്ടാണ് പാക് മന്ത്രി പരാമർശം നടത്തിയത്. നാസികൾ ജൂതന്മാരോട് പെരുമാറിയതുപോലെയാണ് മക്രോൺ മുസ്‌ലിം വിഭാഗക്കാരോട് പെരുമാറുന്നതെന്നും ആരോപിച്ച് ട്വീറ്റ് ചെയ്യുകയും പിന്നീട് അത് നീക്കം ചെയ്യുകയും ട്വീറ്റ് പാകിസ്ഥാനിലെ ഫ്രഞ്ച് എംബസി റീട്വീറ്റ് ചെയ്തുകൊണ്ട് വ്യാജ വാർത്തയാണെന്ന് പറയുകയുമായിരുന്നു.

Story Highlights France calls for correction of Pakistani minister’s remarks against Emmanuel Macron

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top