സ്ത്രീകളോട് ലൈംഗികാതിക്രമം; യുവാക്കളെ പൊതുനിരത്തില്‍ ലാത്തികൊണ്ട് തല്ലി ഏത്തമിടീച്ച് മധ്യപ്രദേശ് പൊലീസ്; വിഡിയോ

പട്ടാപ്പകല്‍ സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കളെ പരസ്യമായി ശിക്ഷിച്ച് മധ്യപ്രദേശ് പൊലീസ്. ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെ പൊതുനിരത്തില്‍ പരസ്യമായി ഏത്തമിടീച്ചായിരുന്നു ശിക്ഷ. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം നടന്നത്. ലൈംഗിക ചുവയോടെ പെണ്‍കുട്ടികളോട് സംസാരിക്കുകയും, നിരന്തരം ശല്യം ചെയ്യുകയും ചെയ്ത രണ്ട് പേരെയാണ് പൊലീസ് പരസ്യമായി ശിക്ഷിച്ചത്.
Read Also : അനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തുടര്‍നടപടിക്കൊരുങ്ങി അന്വേഷണ സംഘം
യുവാക്കളുടെ ശല്യം കാരണം പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കയ്യോടെ പിടികൂടി. ഇതിനിടെ വനിതാ കോണ്‍സ്റ്റബിളിനോടും യുവാക്കള്‍ അപമര്യാദയായി പെരുമാറി. നാട്ടുകാര്‍ നോക്കിനില്‍ക്കെ തന്നെയാണ് തിരക്കേറിയ നഗരത്തിലൂടെ യുവാക്കളെ ലാത്തികൊണ്ട് തല്ലി ഏത്തമിടീച്ചത്.
#WATCH: Police make two persons do squats in Madhya Pradesh's Dewas for allegedly sexually harassing women on streets. (21.11.2020) pic.twitter.com/hNFGZ1J8U4
— ANI (@ANI) November 22, 2020
സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യം പുറത്ത് വന്നതോടെ പൊലീസിന് പിന്തുണ നല്‍കി നിരവധി പേര്‍ രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടാനാണ് ഈ ഒരു മാതൃകയിലുള്ള ശിക്ഷ നടപടി സ്വീകരിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ മനീഷ പറഞ്ഞു.
Story Highlights – sexual assult, madhya pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here