കടലിൽ കുളിക്കുന്നതിനിടയിൽ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു

കടലിൽ കുളിക്കുന്നതിനിടയിൽ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു. ഓസ്‌ട്രേലിയയുടെ വടക്കു പടിഞ്ഞാറൻ സമുദ്രതീരത്തെ കേബിൾ ബീച്ചിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

കടലിൽ കുളിക്കുന്നതിനിടയിൽ സ്രാവിന്റെ കടിയേറ്റയാളെ പുറത്തെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

താരതമ്യേന സ്രാവിന്റെ ആക്രമണം കുറവുള്ള ബീച്ചാണ് ബ്രൂം പട്ടണത്തിൽ നിന്ന് 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കേബിൾ ബീച്ച്. അതേസമയം, അപകടകാരികളായ ആമകളുടെ സാന്നിധ്യമുണ്ടാകുന്നതിനാൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ ബീച്ച് അടച്ചിടാറുണ്ട്. സ്രാവിന്റെ ആക്രമണത്തെ തുടർന്ന് എട്ടാമത്തെ മരണമാണിത് ഓസ്‌ട്രേലിയയിൽ ഉണ്ടാവുന്നത്.

എന്നാൽ, ഇത്തരം 22 സംഭവങ്ങളാണ് രാജ്യത്തെ വിവിധ ബീച്ചുകളിലുണ്ടായതെന്ന് ഓസ്‌ട്രേലിയൻ ഗവൺമെന്റ് ഏജൻസിയായ തരോങ്ക കൺസർവേഷൻ സൊസൈറ്റി അഭിപ്രായപ്പെടുന്നു.

Story Highlights The tourist died after being bitten by a shark while swimming in the sea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top