തിരുവനന്തപുരം ബൈപ്പാസിൽ വാഹനാപകടം; ജവാൻ മരിച്ചു

accident thiruvananthapuram soldier dies

തിരുവനന്തപുരം ബൈപ്പാസിൽ നടന്ന വാഹനാപകടത്തിൽ ജവാൻ മരിച്ചു. പാറശ്ശാല ചെങ്കവിള സ്വദേശി അഖിലാണ് മരിച്ചത്‌. ഇന്ന് വൈകിട്ടായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം ബൈപ്പാസിൽ നിന്ന് 50 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരുമാസം മുൻപായിയിരുന്നു അഖിലിന്റെ വിവാഹം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിബിൻ രാജിനെ അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights accident in thiruvananthapuram soldier dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top