Advertisement

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വീണ്ടും പരാതി

November 23, 2020
1 minute Read

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വീണ്ടും പരാതി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സനാണ് പരാതിയുമായി രംഗത്തെത്തിയത്. അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നാണ് ആവശ്യമെന്ന് പരാതിയില്‍ പറയുന്നു.

Read Also : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്ക് മാറ്റമില്ല; ഹർജികൾ തള്ളി ഹൈക്കോടതി

അതേസമയം കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശന്‍ പറഞ്ഞു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചത്. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. വിചാരണ കോടതി മാറ്റാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നു പറഞ്ഞ ഹൈക്കോടതി നടിയുടേയും സര്‍ക്കാരിന്റേയും ഹര്‍ജികള്‍ തള്ളുകയായിരുന്നു.

Story Highlights actress attack case, witness

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top