ഐഎസ്എൽ: ഇന്ന് ഒഡീഷ-ഹൈദരാബാദ് പോര്

ഐഎസ്എലിൽ ഇന്ന് ഒഡീഷ് എഫ്സി-ഹൈദരാബാദ് എഫ്സി പോര്. വൈകിട്ട് 7.30ന് ഗോവയിലെ ബംബോലിം സ്റ്റേഡിയത്തിലാണ് മത്സരം. സീസണിൽ ഇരു ടീമുകളുടെയും ആദ്യ മത്സരമാണ് ഇത്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹൈദരാബാദ് ഇക്കൊല്ലം പരിശീലകനെ അടക്കം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീം ആയിരുന്നു ഹൈദരാബാദ്. 39 ഗോളുകളാണ് എതിർ ടീം ഹൈദരാബാദിൻ്റെ വലയിൽ അടിച്ചുകയറ്റിയത്. ഒഡീഷയാവട്ടെ പ്രതിരോധത്തിൻ്റെ പ്രശ്നങ്ങളിലായിരുന്നു ബുദ്ധിമുട്ടിയത്. ഏറ്റവുമധികം പെനാൽറ്റിയും ഏറ്റവുമധികം സെറ്റ് പീസ് ഗോളുകളും വഴങ്ങിയ ഇവർ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒഡീഷയും പരിശീലകനെ അടക്കം മാറ്റിയാണ് എത്തുന്നത്.
Read Also : ഫറ്റോർഡയിൽ ത്രില്ലർ സമനില; രണ്ട് ഗോൾ പിന്നിൽ നിന്നിട്ടും തിരികെ വന്ന് എഫ്സി ഗോവ
ഇരു ടീമുകളും 4-4-2 എന്ന ഫോർമേഷനിലാണ് ഇറങ്ങുന്നത്. അർഷ്ദീപ് സിംഗ് ആണ് ഒഡീഷയുടെ ഗോൾകീപ്പർ. സൗരഭ് മെഹെർ, ശുഭം സാരംഗി, ഹെൻഡ്രി അൻ്റോണേ, സ്റ്റീവൻ ടെയ്‌ലർ എന്നിവർ പ്രതിരോധത്തിലും ഗൗരവ് ബോറ, നന്ദകുമാർ ശേഖർ, തോയ്‌ബ സിംഗ്, ആനുവൽ ഒൻവു എന്നിവർ മധ്യനിരയിലും അണിനിരക്കുമ്പോൾ ആക്രമണത്തിനുള്ള ചുമതല മാഴ്സലീഞ്ഞോയ്ക്കും ഡിയേഗോ മൗറീസിയോയ്ക്കുമാണ്.
വെറ്ററൻ ഗോൾ കീപ്പർ സുബ്രത പോൾ ആണ് ഹൈദരാബാദിൻ്റെ ഗോൾ സ്കോറർ. ആകാശ് മിശ്ര, ഒഡേയ് ഒനൈൻഡ്യ, ആസിഷ് റായ്, നിഖിൽ പൂജാരി എന്നിവർ ഡിഫൻസിൽ അണിനിരക്കും. മധ്യനിരയിൽ ഹാലിചരൻ നർസാരി, ജോ വിക്ടർ, ലൂയിസ് സാസ്ത്രേ, ഹിതേഷ് ശർമ്മ എന്നിവർ ബൂട്ടുകെട്ടും. മുഹമ്മദ് യാസിർ, അരിഡാനെ സൻ്റാന എന്നിവരാണ് ആക്രമണം നയിക്കുക.
Story Highlights – isl odisha fc vs hyderabad fc preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here