ഐപിഎലിനായി യുഎഇയിലെത്തിയ മുംബൈ ഇന്ത്യൻസിൽ ആകെയുണ്ടായിരുന്നത് 150ലധികം അംഗങ്ങൾ

Mumbai Indians UAE IPL

ഐപിഎലിനായി യുഎഇയിലെത്തിയ മുംബൈ ഇന്ത്യൻസിൽ ആകെയുണ്ടായിരുന്നത് 150ലധികം അംഗങ്ങൾ. ഐപിഎൽ ടീമുകളിൽ ഏറ്റവുമധികം അംഗങ്ങൾ ഉള്ള ഫ്രാഞ്ചൈസിയായിരുന്നു മുംബൈ ഇന്ത്യൻസ്. മറ്റു ഫ്രാഞ്ചൈസികളിൽ 40നും 50നും ഇടയിൽ മാത്രം അംഗങ്ങളായിരുന്നു ആകെയുണ്ടായിരുന്നത്.

ഹെയർഡ്രസർ, മേക്കപ്പ് ആർട്ടിസ്റ്റ്, തയ്യൽക്കാരൻ എന്നിങ്ങനെ വിവിധ തരത്തിലുള്ള സപ്പോർട്ടിംഗ് സ്റ്റാഫുകൾ മുംബൈ ഇന്ത്യൻസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Read Also : മുംബൈ ഇന്ത്യൻസിന് ഇന്ത്യൻ ടീമിനെയും പരാജയപ്പെടുത്താനാവും; ആകാശ് ചോപ്ര

ഐപിഎൽ ചാമ്പ്യന്മാരായത് മുംബൈ ഇന്ത്യൻസ് ആയിരുന്നു. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡൽഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ജയത്തിൻ്റെ സൂത്രധാരൻ. ഇഷാൻ കിഷൻ (33), ക്വിൻ്റൺ ഡികോക്ക് (20) എന്നിവരും മുംബൈ സ്കോറിലേക്ക് സംഭാവന നൽകി. ഡൽഹിക്ക് വേണ്ടി ആൻറിച് നോർക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടർച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.

അതേസമയം, അടുത്ത സീസണിൽ ടീമുകളുടെ എണ്ണം വർധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ 8 ടീമുകളുള്ള ഐപിഎലിൽ ഒരു ടീമിനെയും കൂടി ഉൾപ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണിൽ മത്സരിക്കുകയെന്നാണ് റിപ്പോർട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തിൽ അടുത്ത വർഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.

Story Highlights Mumbai Indians took over 150 members to UAE for IPL 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top