മുംബൈ ഇന്ത്യൻസിന് ഇന്ത്യൻ ടീമിനെയും പരാജയപ്പെടുത്താനാവും; ആകാശ് ചോപ്ര

Mumbai Indians Aakash Chopra

ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ പുകഴ്ത്തി മുൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. ടി-20 മത്സരത്തിൽ അത്ര ആധിപത്യമാണ് മുംബൈ ഇന്ത്യൻസ് കാഴ്ച വെക്കുന്നതെന്ന് ചോപ്ര പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ചോപ്രയുടെ നിരീക്ഷണം.

ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡീംഗിലും മുംബൈ അതിശക്തരാണെന്ന് ചോപ്ര പറയുന്നു. മുംബൈയുടെ മധ്യനിര അതിശക്തമാണ്. ഹർദ്ദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, കൃണാൽ പാണ്ഡ്യ എന്നിവർ കൂറ്റൻ ഷോട്ടുകൾ കളിക്കാൻ കഴിവുള്ളവരാണ്. ടീമിലെ ഓരോ താരങ്ങളും മാച്ച് വിന്നർമാരാണ്. മികച്ച പേസർമാരുണ്ട്. രാഹുൽ ചഹാർ സീസൺ മുഴുവൻ കളിച്ചിട്ട് ഫൈനലിൽ ജയന്ത് യാദവ് പകരം കളിച്ചു. നന്നായി പന്തെറിയുകയും ചെയ്തു. അനുകുൾ റോയ് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി മികച്ച പ്രകടനം കാഴ്ച വെച്ചു. ലോകത്തിലെ ഏറ്റവും മികച്ച ടി-20 ഫ്രാഞ്ചൈസിയാണ് മുംബൈ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല എന്നും ചോപ്ര പറഞ്ഞു.

Read Also : അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നു; കൃണാൽ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് അധികൃതർ

ഐപിഎൽ ചാമ്പ്യന്മാരായത് മുംബൈ ഇന്ത്യൻസ് ആയിരുന്നു. അഞ്ചാമത്തെ ഐപിഎൽ കിരീടമാണ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ആധികാരികമായി കീഴ്പ്പെടുത്തി മുംബൈ സ്വന്തമാക്കിയത്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡൽഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ജയത്തിൻ്റെ സൂത്രധാരൻ. ഇഷാൻ കിഷൻ (33), ക്വിൻ്റൺ ഡികോക്ക് (20) എന്നിവരും മുംബൈ സ്കോറിലേക്ക് സംഭാവന നൽകി. ഡൽഹിക്ക് വേണ്ടി ആൻറിച് നോർക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടർച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.

Story Highlights Mumbai Indians will defeat Team India as well: Aakash Chopra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top