അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നു; കൃണാൽ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് അധികൃതർ

Krunal Pandya Airport gold

ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് അധികൃതർ. റെവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റാണ് ഇന്ത്യൻ ഓൾറൗണ്ടറെ തടഞ്ഞത്. ഐപിഎൽ കഴിഞ്ഞ് യുഎഇയിൽ നിന്ന് വരുമ്പോൾ അനുവദനീയമായതിൽ കൂടുതൽ സ്വർണം കൂടുതൽ കൊണ്ടുവന്നു എന്നാണ് അധികൃതർ പറയുന്നത്.

ദുബായിൽ നിന്ന് ഇന്ത്യയിലെത്തുന്ന പുരുഷന്മാർക്ക് 50,000 രൂപ മൂല്യമുള്ള സ്വർണമാണ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാൻ അനുവാദമുള്ളത്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വർണം കൊണ്ടുവരാം. കൃണാൽ പാണ്ഡ്യ അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നതിനാൽ ഡ്യൂട്ടി അടയ്ക്കണമെന്നാണ് അധികൃതരുടെ ആവശ്യം. സ്വര്‍ണ വളകള്‍, വില കൂടിയ റിസ്റ്റ് വാച്ചുകള്‍ എന്നിവയടക്കം പല സാധനങ്ങളും കൃണാൽ കൊണ്ടുവന്നിരുന്നു.

Read Also : മുംബൈ ഇന്ത്യൻസിന് ഐപിഎൽ കിരീടം; പഴയ ക്ലീഷേ കഥ തന്നെ: ഇന്നത്തെ (അവസാനത്തെ) ഐപിഎൽ കാഴ്ചകൾ

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ കീഴ്പ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് കിരീടം ചൂടിയത്. കൃണാൽ പാണ്ഡ്യയാണ് വിജയറൺ നേടിയത്. അഞ്ചാമത്തെ തവണയായിരുന്നു മുംബൈയുടെ കിരീടം.

Story Highlights Krunal Pandya stopped at Mumbai Airport, DRI suspect possession of excess gold

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top