Advertisement

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത

November 23, 2020
2 minutes Read
nivar cyclone enters land soon

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി. അടുത്ത 24മണിക്കൂറിനുള്ളിൽ ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇറാൻ നിർദേശിച്ച പേരാണ് ‘നിവർ’. തമിഴ്‌നാട് പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ പുതുചേരിക്ക് 700 കിലോമീറ്ററും ചെന്നൈക്ക് 740കിലോമീറ്റർ അകലെയുള്ള തീവ്ര ന്യൂനമർദ്ദം ബുധനാഴ്ച ഉച്ചയോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തമിഴ്‌നാട് തീരമേഖലയിൽ ജാഗ്രത നിർദ്ദേശം.

കേരളത്തിന് ഭീഷണി ഇല്ല. ഒറ്റപെട്ട സാധാരണ മഴ മാത്രമേ കേരളത്തിൽ ലഭിക്കുകയുള്ളു. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ തമിഴ്‌നാട്, പുതുച്ചേരി, കന്യാകുമാരി തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്.

അതേസമയം അറബിക്കടലിൽ രൂപംകൊണ്ട് അതി തീവ്ര ചുഴലിക്കാറ്റായി മാറിയ ‘ഗതി’ ശക്തി കുറഞ്ഞ് ദുർബലമായി. ‘ഗതി ‘ വടക്ക് കിഴക്കൻ സോമാലിയയിൽ കരയിൽ പ്രവേശിച്ച ശേഷമാണ് ദുർബലമായത്.

Story Highlights nivar cyclone enters land soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top