Advertisement

നാല് സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തുന്നവർക്ക് ആർടി പിസിആർ പരിശോധനാഫലം നിർബന്ധം

November 23, 2020
Google News 2 minutes Read

കൊവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തുന്നവർക്ക് ആർടി പിസിആർ പരിശോധനാഫലം നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന മാർഗവും ട്രെയിൻ മാർഗവും ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് കൊവിഡ് പരിശോധനാ ഫലം നിർബന്ധമാക്കിയിരിക്കുന്നത്.

വിമാന മാർഗം മഹാരാഷ്ട്രയിലെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പ് സ്രവം നൽകി പരിശോധനയ്ക്ക് വിധേയരാകണം.റോഡ് മാർഗം എത്തുന്നവർക്ക് അതിർത്തി ജില്ലകളിലേക്ക് പ്രവേശിക്കുമ്പോൾ താപനില പരിശോധിച്ച് കൊവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മാത്രമല്ല, വിമാന- ട്രെയിൻ മാർഗത്തിലൂടെ പരിശോധന നടത്താതെ മഹാരാഷ്ട്രയിലെത്തുന്നവർ കൊവിഡ് പരിശോധന സ്വന്തം ചിലവിൽ പരിശോധന നടത്തണം. വിമാനത്താവള അധികൃതർതന്നെ പരിശോധനക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും തുക ഈടാക്കുകയും ചെയ്യും. ട്രെയിൻ മാർഗം മഹാരാഷ്ട്രയിൽ എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കൊവിഡ് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കും. പരിശോധനാഫലം നെഗറ്റീവായാൽ വിട്ടയയ്ക്കും. പോസിറ്റീവാകുന്നവർക്ക് തുടർ നടപടികൾക്കായുള്ളമാർഗങ്ങൾ സ്വീകരിക്കുന്നതിനായുള്ള വിവരശേഖരണം നടത്തുകയും ചികിത്സമാ ചിലവ് അവരിൽ നിന്ന് തന്നെ ഈടാക്കുകയും ചെയ്യും.

Story Highlights RT PCR test results are mandatory for those coming to Maharashtra from four states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here