ഇന്നത്തെ പ്രധാന വാർത്തകൾ (23-11-2020)

പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറി
പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറി. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിയമസഭയിൽ ചർച്ച ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു
നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശൻ പറഞ്ഞു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല.
‘ബാർ കോഴക്കേസ് ഒതുക്കി തീർക്കാൻ ശ്രമം; വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല’: ബിജു രമേശ്
ബാർ കോഴക്കേസ് ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി ബിജു രമേശ്. കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. വിജിലൻസിന് മൊഴി കൊടുത്താൽ നാളെ കേസ് ഒത്തു തീർപ്പാക്കില്ലെന്ന് ഉറപ്പുണ്ടോ എന്നും ബിജു രമേശ് മാധ്യമങ്ങളോട് ചോദിച്ചു.
കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താം; നടപടികൾക്ക് നിർദേശം നൽകി സോണിയാ ഗാന്ധി
കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടികൾക്ക് നിർദേശം നൽകി സോണിയാ ഗാന്ധി. എല്ലാ സംസ്ഥാനങ്ങളിലെയും എഐസിഐ അംഗങ്ങളുടെ പട്ടിക സമാഹരിക്കാനും ഡിജിറ്റൽ മാർഗത്തിൽ വോട്ടെടുപ്പ് ഉടൻ പൂർത്തിയാക്കാനുമാണ് സോണിയാ ഗാന്ധിയുടെ നിർദേശം. വിമതനേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുൽഗാന്ധി മത്സരിക്കും എന്നാണ് വിവരം.
Story Highlights – todays news headlines November 23
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here