വാക്‌സിൻ ഇന്ത്യയിൽ ജനുവരിയോടെ; വില, വിതരണ വിവരങ്ങൾ വെളിപ്പെടുത്തി അദർ പൂനവാല

100 Million Doses By January says Adar Poonawalla

ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ് വാക്‌സിൻ) ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല. ഫെബ്രുവരിയോടെ ഇത് ഇരട്ടിയാകുമെന്നും അദ്ദേഹം എൻഡിടിവിയോട് പ്രതികരിച്ചു.

ആയിരം രൂപയാണ് ഒറ്റ ഡോസ് വാക്‌സിന്റെ വില. ഫാർമസിയിൽ നിന്ന് നേരിട്ട് വാങ്ങുകയാണെങ്കിലാണ് ആയിരം രൂപ നൽകേണ്ടി വരുന്നത്. ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ സപ്ലൈയുടെ 90 ശതമാനവും സർക്കാർ വാങ്ങുമെന്നും പൂനവാല പറഞ്ഞു. സ്വകാര്യ മാർക്കറ്റിൽ 1000 രൂപയാകും കൊവിഡ് വാക്‌സിന്റെ വില.

വാക്‌സിൻ നിർമാണത്തിൽ സർക്കാരുമായി കരാറിലേർപ്പെട്ടിരിക്കുന്ന കമ്പനി ഇതിനോടകം തന്നെ 40 മില്യൺ കൊവിഡ് വാക്‌സിൻ ഡോസുകൾ ഉത്പാദിപ്പിച്ചുവെന്നും വെളിപ്പെടുത്തി. ജൂലൈയോടെ 300 മുതൽ 400 മില്യൺ വരെ വാക്‌സിൻ ഡോസുകൾ തയാറാക്കണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. രണ്ടോ മുന്നോ മാസങ്ങൾക്ക് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാകുമെന്നും പൂനവാല പറഞ്ഞു.

മാർച്ച് മാസത്തിന് ശേഷമാകും സ്വകാര്യ വിപണിയിൽ വാക്‌സിൻ ലഭ്യമാകുക. അതുവരെ സർക്കാർ വിതരണത്തിലാകും വാക്‌സിൻ. അതുകൊണ്ട് തന്നെ അർഹതപ്പെട്ടവർക്കാകും ആദ്യം വാക്‌സിൻ ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights 100 Million Doses By January says Adar Poonawalla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top