Advertisement

‘നിങ്ങള്‍ക്ക് വേണ്ടപ്പോള്‍ അമ്മമാരാകൂ… അതിന് പ്രായം ഒരു പ്രശ്‌നമല്ല’ സ്ത്രീകള്‍ക്ക് തുറന്ന കത്തുമായി ഫറാ ഖാന്‍

November 24, 2020
Google News 3 minutes Read
farah khan open letter to women

സ്ത്രീകള്‍ക്ക് ഒരു തുറന്ന കത്തുമായി ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍. അമ്മയാകേണ്ടത് സ്ത്രീക്ക് തോന്നുമ്പോഴായിരിക്കണമെന്ന് ഫറാ ഖാന്‍ പറയുന്നു. തെരഞ്ഞെടുപ്പുകളാണ് നമ്മളെ നമ്മളാക്കുന്നതെന്നും താന്‍ അമ്മയായത് 43ാം വയസിലാണെന്നും അവര്‍ കുറിച്ചു. അമ്മമാരാകാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നല്ലൊരു മാതൃത്വവും അവര്‍ ആശംസിച്ചു.

കുറിപ്പ്;

‘നമ്മുടെ തെരഞ്ഞെടുപ്പുകളാണ് നമ്മളെ നമ്മളാക്കുന്നത്. ഞാന്‍ അമ്മയായത് 43ാം വയസില്‍ ഐവിഎഫിലൂടെയാണ്. അതില്‍ ഞാന്‍ സന്തോഷിക്കുന്നു, ഞാനൊരു മകളും ഭാര്യയും അമ്മയുമാണ്. ഒരു കൊറിയോഗ്രാഫറും ഫിലിം മേക്കറും പ്രൊഡ്യൂസറുമായപ്പോള്‍ എനിക്ക് നിരവധി തെരഞ്ഞെടുപ്പുകള്‍ വേണ്ടിവന്നു. എല്ലാ സമയത്തും ഞാനാണ് ശരിയെന്ന് തോന്നിയിരുന്നു. കരിയറായാലും ജീവിതമായാലും, നമ്മള്‍ മറ്റുള്ളവരെന്ത് ചിന്തിക്കുമെന്ന് വിചാരിക്കും. നമ്മുടെ ജീവിതവും നമ്മുടെ ചിന്തകളുമാണെന്ന് നാം മറക്കും.

ഇന്ന് ഞാന്‍ മൂന്ന് മക്കളുടെ അമ്മയാണ്. എന്റെ തീരുമാനപ്രകാരം. ഞാന്‍ തയാറായപ്പോള്‍, സമൂഹം എപ്പോള്‍ ഞാന്‍ ഗര്‍ഭിണിയാകാന്‍ തയാറായെന്ന് തീരുമാനിച്ചപ്പോഴല്ല. സയന്‍സിന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് നന്ദി. കൂടുതല്‍ സ്ത്രീകള്‍ ഇങ്ങനെ തീരുമാനമെടുക്കുമ്പോള്‍ സന്തോഷം തോന്നുന്നു. മനുഷ്യരുടെ മനസുകള്‍ മാറുന്നുണ്ട്. അവര്‍ അവരുടെ സന്തോഷം തങ്ങളുടെ കൈയില്‍ തന്നെ കണ്ടെത്തുന്നുണ്ട്.

പ്രകൃതിപരമായോ അല്ലാതെയോ അമ്മമാര്‍ ആകാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഞാന്‍ മികച്ചൊരു മാതൃത്വം ആശംസിക്കുന്നു. ഇതൊരു തുറന്നെഴുത്താണ്, എല്ലാ സ്ത്രീകള്‍ക്കുമായി… സ്ത്രീകളെ ഓര്‍പ്പിക്കാന്‍. ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു, നിങ്ങള്‍ക്ക് വേണ്ടപ്പോഴാണ് അമ്മമാരാവേണ്ടത്… നിങ്ങള്‍ എന്റെ കൂടെയില്ലേ സ്ത്രീകളെ?’

കൊറിയോഗ്രഫറായി കരിയറില്‍ തിളങ്ങിയ ഫറാ ഖാന്‍ ഷാരൂഖാന്‍ നായകനായ ‘മേം ഹൂം നാ’ യിലൂടെയാണ് സംവിധാന രംഗത്ത് ചുവടുവച്ചത്. 2004ല്‍ സിനിമയിറങ്ങി. പിന്നീട് 2007ല്‍ ‘ഓം ശാന്തി ഓം’ എന്ന സിനിമയും സംവിധാനം ചെയ്തിരുന്നു.

Story Highlights farah khan, womenhood, motherhood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here