ഒരു മിനിറ്റില്‍ തുടര്‍ച്ചയായി പന്തു തട്ടിയത് 171 തവണ; ലോക റെക്കോര്‍ഡിലേക്ക് ഏഴാം ക്ലാസുകാരി

ലോക റെക്കോര്‍ഡിലേക്ക് പന്തുതട്ടി കയറിയിരിക്കുകയാണ് അഖിലയെന്ന ഏഴാം ക്ലാസുകാരി. നിലം തൊടീക്കാതെ തുടര്‍ച്ചയായി കാലുകള്‍ കൊണ്ട് പന്തുതട്ടിയാണ് നേട്ടം കരസ്ഥമാക്കിയത്. ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ജഗ്ലിംഗ് നടത്തിയതിന്റെ ലോക റെക്കോര്‍ഡ് ഇനി അഖിലയ്ക്ക് സ്വന്തം. ഒരു മിനിറ്റില്‍ 171 തവണയാണ് ഈ കൊച്ചു താരം തുടര്‍ച്ചയായി പന്തു തട്ടിയത്. ബ്രസീലിന്റെ ജഗ്ലിംഗ് താരം ജോഷ്വ ഡ്യൂറേറ്റിന്റെ പേരിലായിരുന്ന യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ റെക്കോര്‍ഡാണ് അഖില തകര്‍ത്തത്.
തുടര്‍ച്ചയായി അഞ്ഞൂറോളം തവണ ജഗ്ലിംങ് നടത്തിയിട്ടുണ്ട് അഖില. ലോക്ക്ഡൗണ്‍ കാലത്ത് ജഗ്ലിങ് അറ്റ് ഹോം ഓണ്‍ലൈന്‍ മത്സരത്തിലും ഒന്നാമതെത്തിയിരുന്നു. കാല്‍പന്തിനോടുള്ള അഖിലയുടെ താത്പര്യം ചെറുപ്പത്തില്‍ തുടങ്ങിയതാണ്.കണ്ണൂര്‍ ചെറുകുന്ന് പഴങ്ങോടെ മത്സ്യത്തൊഴിലാളിയായ സി. ബൈജുവിന്റെയും ലീമയുടേയും മകളാണ് അഖില. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
Story Highlights – Akhila, world juggling football record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here