തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടവേള നല്‍കി വനിതാ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തില്‍

Candidate marriage

വാര്‍ഡ് തിരികെ പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിനിടെ പ്രചാരണത്തിന് ഇടവേള നല്‍കി വനിതാ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തിലെത്തി. വൈക്കം മറവന്‍തുരുത്ത് പഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലാവണ്യയാണ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വിവാഹിതയായത്. വധൂവരന്‍മാര്‍ ഒരുമിച്ചാണ് ഇനിയുള്ള പ്രചാരണം.

യുഡിഎഫ് പ്രതിനിധീകരിക്കുന്ന പതിനഞ്ചാം വാര്‍ഡ് പിടിച്ചെടുക്കാന്‍ സിപിഐ രംഗത്തിറക്കിയതാണ് എഐവൈഎഫ് പ്രവര്‍ത്തകയായ ലാവണ്യയെ. ഇതിനിടെയാണ് നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹതിയതി എത്തിയത്. സ്ഥാനാര്‍ത്ഥിയായെങ്കിലും വിവാഹം മാറ്റിവെക്കേണ്ടതില്ലെന്ന് ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചു. ഇതോടെ ഒരു ദിവസത്തെ പ്രചാരണം ഒഴിവാക്കി, കുലശേഖരമംഗലം കണ്ണന്തറയില്‍ കമലാസനന്‍കാഞ്ചന ദമ്പതികളുടെ മകളായ ലാവണ്യയുടെ കഴുത്തില്‍ ചെമ്മനാകരി സ്വദേശി ശരത്ത് താലി ചാര്‍ത്തി.

നാട്ടില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ആണ് നവവധുവിന് ഉള്ളത്. വരുംകാല പ്രവര്‍ത്തനങ്ങളിലും എല്ലാ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നാണ് വരന്‍ ശരത്തിന്റെ ഉറപ്പ്. ബിസിഎ ബിരുദധാരിയായ ലാവണ്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു.

Story Highlights Candidate marriage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top