പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിൽ

പാഴ്‌സൽ സർവീസ് വഴി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു. എറണാകുളത്തെ കൊറിയർ സർവീസ് സെൻററിൽ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 5 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ദുബായിലേക്ക് അയക്കാനെത്തിയ പാഴ്‌സൽ ബാഗിൽ നിന്നാണ് 5 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയത്. കറി പൗഡറുകൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. കൊറിയർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുന്നത്.

കണ്ണൂർ സ്വദേശിയാണ് പാഴ്‌സ്ൽ അയച്ചിരിക്കുന്നത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും മുൻപും ഇയാൾ ഇതേ രീതിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചിട്ടുണ്ടെന്നും എക്‌സൈസ് പറയുന്നു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി.എസ് ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. പാഴ്‌സൽ സർവീസ് സ്ഥാപനങ്ങളുമായി സഹകരിച്ച് വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

Story Highlights cannabis smuggling eranakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top