എറണാകുളത്തെ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കൊവിഡ് പരിശോധന നിരക്ക് പുനര്‍നിര്‍ണയിച്ചു

എറണാകുളത്തെ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കൊവിഡ് പരിശോധന നടത്തുന്നതിനുള്ള നിരക്ക് പുനര്‍നിര്‍ണയിച്ച് ഉത്തരവിറക്കി. പുതുക്കിയ നിരക്ക് പ്രകാരം ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് 2100 രൂപയും ട്രൂ നാറ്റ് പരിശോധനക്ക് 2100 രൂപയും ആന്റിജന്‍ പരിശോധനക്ക് 625 രൂപയും ജീന്‍ എക്‌സ്‌പെര്‍ട്ട് പരിശോധനക്ക് 2500 രൂപയും ഈടാക്കാം. സ്വാബ്ബിംഗ് ചാര്‍ജ്, പി.പി.ഇ കിറ്റ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ തുക.
Read Also : റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 95 ശതമാനം ഫലപ്രദമെന്ന് അധികൃതർ
ഐ.സി.എം.ആര്‍ അംഗീകരിച്ച എല്ലാ ആശുപത്രികളിലും സ്വകാര്യ ലാബുകളിലും ഈ തുകക്ക് കൊവിഡ് പരിശോധന നടത്താന്‍ സാധിക്കും. ഇതിന് പുറമെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌ക്രീനിംഗ്, ടെസ്റ്റിംഗ്, എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ കയോസ്‌കുകള്‍ (സ്റ്റെപ് കയോസ്‌ക് ) തുടങ്ങാനും സാധിക്കും. കൊവിഡ് രോഗ നിര്‍ണയം വേഗത്തില്‍ നടത്താന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ആവശ്യമായ സഹായങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ സമീപിക്കാവുന്നതാണ്.
Story Highlights – covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here