ഡൽഹിയിൽ ഒരു മണിക്കൂറിൽ അഞ്ച് കൊവിഡ് മരണം; ഇന്നലെ മാത്രം മരിച്ചത് 121 പേർ

ഡൽഹിയിൽ കൊവിഡ് സാഹചര്യം രൂക്ഷമാകുന്നു. ഒരു മണിക്കൂറിൽ അഞ്ച് പേർ കൊവിഡ് ബാധിച്ച് മരിക്കുന്നതായി കണക്കുകൾ പുറത്തുവന്നു. ഇന്നലെ മാത്രം 121 പേരാണ് മരിച്ചത്. പുതിയതായി 4,454 കേസുകളും റിപ്പോർട്ട് ചെയ്തു.

Read Also :കൊടുംതണുപ്പിൽ ഡൽഹി; താപനില 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

പന്ത്രണ്ട് ദിവസത്തിനിടെ ആറാം തവണയാണ് പ്രതിദിന മരണസംഖ്യ നൂറ് കടക്കുന്നത്. മഹാരാഷ്ട്രയിൽ 4,154 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മുപ്പത് പേർ മരിച്ചു. പശ്ചിമ ബംഗാളിൽ 3,557 പുതിയ കേസുകളും, 47 മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 2067 പേർക്ക് രോഗം കണ്ടെത്തി. 23 പേർ മരിച്ചു. അസം മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയിയുടെ മരണത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്‌കാരചടങ്ങുകൾ വ്യാഴാഴ്ച നടക്കും.

Story Highlights Covid 19, Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top