ടിക്ക്ടോക്കിന്റെ വഴിയെ സ്നാക്ക് വിഡിയോയും; നിരോധനം ജനപ്രീതിയാർജിക്കെ

ടിക്ക്ടോക്കിൻ്റെ നിരോധനത്തിനു പിന്നാലെയെത്തിയ ഷോർട്ട് വിഡിയോ ഷെയറിംഗ് ആപ്പുകളിൽ പെട്ട ഒന്നായിരുന്നു സ്നാക്ക് വിഡിയോ. മികച്ച യുഐയും ഭേദപ്പെട്ട കളക്ഷനും സ്നാക്ക് വിഡിയോയെ വളരെ വേഗം ജനപ്രിയ ആപ്പ് ആക്കി. സമാന ആപ്പുകളെയൊക്കെ പിന്തള്ളിയായിരുന്നു സ്നാക്ക് വിഡിയോയുടെ വളർച്ച. ഇതിനിടെയാണ് കേന്ദ്രം സ്നാക്ക് വിഡിയോയെയും നിരോധിച്ചത്.
ടിക്‌ടോക്ക് നിരോധിച്ചതു മുതൽ പ്ലേസ്റ്റോറിൽ നിന്ന് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയിരുന്നു സ്നാക്ക് വിഡിയോ. ജൂൺ 29 മുതൽ ഇന്നുവരെ 190 മില്ല്യൺ ഡൗൺലോഡുകളാണ് സ്നാക്ക് വിഡിയോയ്ക്ക് ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ ആപ്പുകളായ മിത്രോൻ ടിവി, ചിങ്കാരി, ട്രെൽ തുടങ്ങി എല്ലാ ആപ്പുകളെയും സ്നാക്ക് വിഡിയോ പിന്നിലാക്കി. അവസാന ഒരു മാസത്തിൽ 35 മില്ല്യൺ ഡൗൺലോഡുകളാണ് സ്നാക്ക് വിഡിയോയ്ക്ക് ഇന്ത്യയിൽ ലഭിച്ചത്.
Read Also : 43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി നിരോധിച്ച് ഇന്ത്യ
ചൈനയിലെ കുവായ്ഷോ ടെക്നോളജിയാണ് സ്നാക്ക് വിഡിയോയുടെ നിർമാതാക്കൾ. ടെൻസെൻ്റാണ് ആപ്പിനായി പണം മുടക്കുന്നത്.
43 ചൈനീസ് ആപ്ലിക്കേഷനുകളാണ് ഇന്ന് ഇന്ത്യ നിരോധിച്ചത്. ആലിബാബയുടെ നിയന്ത്രണത്തിലുള്ള, അലി എക്സ്പ്രസ് അടക്കമുള്ള ആപ്ലിക്കേഷനുകൾക്കും നിരോധനമുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. രാജ്യത്തെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കാൻ വേണ്ടിയാണ് നടപടിയെന്ന് പ്രസ്താവനയിൽ സർക്കാർ വ്യക്തമാക്കി.
ജൂണിൽ 59 മൊബൈൽ ആപ്ലിക്കേഷനുകളും സെപ്തംബറിൽ 118 ആപ്ലിക്കേഷനുകളും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ സെക്ഷൻ 69എ പ്രകാരം നിരോധിച്ചിരുന്നു. ടിക് ടോക്കും ഹലോയും വി ചാറ്റും കാം സ്‌കാനറും നേരത്തെ നിരോധിച്ച ആപ്ലിക്കേഷനുകളിൽ ഉണ്ടായിരുന്നു.
Story Highlights – Govt bans TikTok-like Snack Video app just when its popularity was surging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here