തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

kerala approaches sc against tvm airport adani group

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിൽ പൊതുതാത്പര്യം പരിഗണിച്ചില്ലെന്നും, നടപടി ഫെഡറൽ തത്വങ്ങൾക്കും എതിരാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും സർക്കാർ അപ്പീലിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. എസ് ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതിന് പിന്നാലെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

Story Highlights kerala approaches sc against tvm airport adani group

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top