പനിനീര്‍പൂവ്

..
അഞ്ജു ടി.എസ്./ കവിത
ബാങ്കിംഗ് സപ്പോര്‍ട്ട് സോഫ്റ്റുവെയര്‍ എന്‍ജിനിയറാണ് ലേഖിക
മധുര സ്മരണകള്‍ തന്നൊരു
സുന്ദരീ…. താരകറാണീ….നീയെവിടെ…
നിനക്കായി കരുതിയ മറ്റൊരു….
പനിനീര്‍പ്പൂ… ഇന്നെന്‍ മുറ്റത്ത് കൊഴിഞ്ഞുവല്ലോ…
വിട പറഞ്ഞാപൂവും
കൊഴിഞ്ഞുവല്ലോ….
എന്തിനീ പൂക്കുന്നു നീയെന്‍ മുറ്റത്ത്
കൊഴിയുവാന്‍ ഇടയില്ലാ മുറ്റമായി…
നിന്‍ മുഖമായ് മാറിയ എന്‍ ഹൃത്തില്‍
വിരിഞ്ഞതാം എന്‍ വരികള്‍.
ഈ വരികളില്‍ തേന്‍ മധുരമായ്
നിറയുന്നൂ നീയെന്നുമെന്നും.
വിടപറഞ്ഞൊഴുകുന്ന വസന്തകാലത്തില്‍-
സുഗന്ധം വിട്ടകലാതെ…
കാത്തിരിപ്പൂ മൗനമായ് ഇളംതെന്നലുകള്‍..
മാഞ്ഞുപോകുവാനാകാത്ത പനിനീര്‍പ്പൂവിന്‍ റാണീ…
നിനക്കായ് ഒരു വസന്തകാലം കാത്തിരിപ്പൂ…
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – panineer poovu -poem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here