കെ-റെയിലിന് കേന്ദ്രാനുമതി ഇല്ല; സർക്കാരിന്റേത് കോടികൾ തട്ടാനുള്ള പദ്ധി : രമേശ് ചെന്നിത്തല

സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ-റയിൽ പദ്ധതി കോടികൾ തട്ടാനുള്ള ഉപാധിയാണെന്നും പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ലെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് പദ്ധതിയുടെ സൂത്രധാരൻ. കേന്ദ്രാനുമതി ഇല്ലാതിരുന്നിട്ടും ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും സ്ഥലമെടുക്കും മുമ്പ് സർവകക്ഷി യോഗം വിളിക്കണമായിരുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്ക്കണമെന്നും ഭൂമി പണയപ്പെടുത്തി വായ്പയിലൂടെ കമ്മീഷൻ തട്ടുകയാണ് സർക്കാർ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളിൽ വിലക്കിയ സിസ്ട്രക്ക് കൺസൾട്ടൻസിക്കാണ് പദ്ധതിയുടെ കരാർ നൽകിയിരിക്കുന്നത്. കൺസൾട്ടൻസിക്ക് 27 കോടി രൂപ നൽകി. എന്നാൽ കെ റെയിൽ പദ്ധതിക്ക് യുഡിഫ് എതിരല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Story Highlights – ramesh chennithala against k rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here