മുതിർന്ന ബോളിവുഡ് നടൻ വിശ്വ മോഹൻ ബഡോല അന്തരിച്ചു

മുതിർന്ന ബോളിവുഡ് നടൻ വിശ്വ മോഹൻ ബഡോല അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകനും അഭിനേതാവുമായ വരുൺ ബഡോലയാണ് സാമൂഹമാധ്യമങ്ങളിലൂടെ മരണ വിവരം പങ്കുവച്ചത്.

മാധ്യമ പ്രവർത്തകനായി ജീവിതമാരംഭിച്ച ബഡോല പിന്നീട് നാടക രംഗത്തേക്ക് എത്തുകയും അവിടെ നിന്ന് ബോളിവുഡ് സിനിമയുടെ ഭാഗമാവുകയുമായിരുന്നു. ജോധാ അക്ബർ, ലഗേ രഹോ മുന്നാബായി, ജോളി എൽഎൽബി2, സ്വദേശ് തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Story Highlights Senior Bollywood actor Vishwa Mohan Badola has passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top