അങ്കമാലിയിലും മൂവാറ്റുപുഴയിലും വൻ കഞ്ചാവ് വേട്ട

എറണാകുളത്ത് വൻ കഞ്ചാവ് വേട്ട. അങ്കമാലിയിലും മൂവാറ്റുപുഴയിലുമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
അങ്കമായിൽ നിന്ന് പിടികൂടിയത് 110 കിലോഗ്രാം കഞ്ചാവാണ്. കാറിൽ കടത്താൻ ശ്രമിക്കവെയാണ് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രപ്രദേശിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴയിലെ ആകോലിൽ നിന്നും പൊലീസ് കഞ്ചാവ് പിടികൂടി. 35 കിലോഗ്രാം കഞ്ചാവാണ് ഇവിടെ നിന്ന് പിടികൂടിയത്. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
Story Highlights – ganja
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News