യുഎഇയില്‍ വീണ്ടും പതിനായിരത്തിനു മുകളില്‍ കൊവിഡ് കേസുകള്‍

യുഎഇയില്‍ വീണ്ടും പതിനായിരത്തിനു മുകളില്‍ ആക്റ്റീവ് കൊവിഡ് കേസുകള്‍. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ചു പേര്‍ കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. യുഎഇയില്‍ ഇന്ന് 1310 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 161365 ആയി.
രാജ്യത്തു ഇതുവരെ 559 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. 683 പേര്‍ ഇന്ന് സുഖം പ്രാപിച്ചു. 150261 പേര്‍ ഇതുവരെ കെവിഡില്‍ നിന്നും രോഗ മുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎഇയില്‍ ആക്റ്റീവ് കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. ആക്ടീവ് കേസുകള്‍ വീണ്ടും പതിനായിരത്തിനു മുകളിലേക്ക് ഉയര്‍ന്നു.
നിലവില്‍ 10545 പേരാണ് രാജ്യത്തു വൈറസ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 100011 കൊവിഡ് പരിശോധനകള്‍ കൂടി നടത്തി.
Story Highlights – covid cases uae