പൊൻകുന്നത്ത് സ്ഥാനാർത്ഥിയ്ക്ക് കൊവിഡ്; പ്രചാരണത്തിൽ നിന്ന് മാറിനിൽക്കാൻ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം

പൊൻകുന്നം എലിക്കുളത്ത് സ്ഥാനാർഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച വരെ മറ്റ് സ്ഥാനാർത്ഥികളും പ്രചാരണത്തിൽ നിന്ന് മാറിനിൽക്കാൻ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. ഒന്നാംവാർഡിലെ ബിജെപി സ്ഥാനാർഥിക്കും ഭർത്താവിനുമാണ് കൊവിഡ് കണ്ടെത്തിയത്. പ്രചാരണത്തിൽ ഒപ്പമുണ്ടായിരുന്ന പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവർ പരിശോധനയ്ക്ക് വിധേയരായത്. മറ്റ് സ്ഥാനാർത്ഥികളും കൊവിസ് ബാധിതയ്ക്കൊപ്പം ഒരേ ദിവസമാണ് പത്രിക നൽകിയത്. വെള്ളിയാഴ്ച പരിശോധനയ്ക്ക് ശേഷം രോഗം കണ്ടെത്താത്തവർക്ക് പ്രചാരണത്തിനിറങ്ങാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read Also : കോട്ടയം ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 6491 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 95 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5669 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.
Story Highlights – covid for Ponkunnam candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here