Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കൊവിഡ്

November 25, 2020
3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 450 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 446 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 4949 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ജില്ലയില്‍ ഇന്ന് 436 പേര്‍ രോഗമുക്തരായി. നിലവില്‍ 3769 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 33453 പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 29630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17039 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ.

കോട്ടയം-51, മരങ്ങാട്ടുപിള്ളി,മാടപ്പിള്ളി-24, ചങ്ങനാശേരി-19, അകലക്കുന്നം-18, കാഞ്ഞിരപ്പള്ളി-17, പാലാ, കുറിച്ചി,ചെമ്പ് – 13, കറുകച്ചാല്‍,എലിക്കുളം-12, ഉദയനാപുരം, പൂഞ്ഞാര്‍ തെക്കേക്കര, വാകത്താനം-10, തലയോലപ്പറമ്പ്, പാറത്തോട്-9, അയര്‍ക്കുന്നം, മുണ്ടക്കയം-8, ഈരാറ്റുപേട്ട, കടുത്തുരുത്തി, പള്ളിക്കത്തോട്, പാമ്പാടി-7

കടപ്ലാമറ്റം, വെച്ചൂര്‍, പായിപ്പാട്, ഏറ്റുമാനൂര്‍, കങ്ങഴ, മീനടം-6, ചിറക്കടവ്, മുളക്കുളം, തൃക്കൊടിത്താനം, വെളിയന്നൂര്‍, കൂരോപ്പട, പൂഞ്ഞാര്‍, കിടങ്ങൂര്‍, എരുമേലി-5, വെള്ളൂര്‍, വാഴൂര്‍, കരൂര്‍, കാണക്കാരി, മണര്‍കാട്, മീനച്ചില്‍-4, വൈക്കം, മറവന്തുരുത്ത്, നീണ്ടൂര്‍, പുതുപ്പള്ളി, തലയാഴം-3

വാഴപ്പള്ളി, കുറവിലങ്ങാട്, തലപ്പലം, മാഞ്ഞൂര്‍, ടി.വി പുരം, ആര്‍പ്പൂക്കര, കോരുത്തോട്, ഭരണങ്ങാനം, മുത്തോലി, അതിരമ്പുഴ, തിരുവാര്‍പ്പ്-2, നെടുംകുന്നം, ഞീഴൂര്‍, വിജയപുരം, തീക്കോയി, കുമരകം-1

Story Highlights covid confirmed 450 people Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top