ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി. ബംഗലുരു സിറ്റി സെഷന്‍സ് കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്.
Read Also : കള്ളപ്പണ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ തുടരും
അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചിരുന്നു. ബിനീഷിന്റെജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി തുടര്‍വാദം കേള്‍ക്കും.
അതേസമയം ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ഇവരെ ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. ബിനീഷുമായി വന്‍തുകയുടെ സാമ്പത്തിക ഇടപാട് നടത്തിയ എസ് അരുണിനും ബിനീഷിന്റെ ഡ്രൈവറായ അനിക്കുട്ടനും എന്‍ഫോഴ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.
Story Highlights – bineesh kodiyeri, black money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here