പത്തനംതിട്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ‘മോദി’

കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മോദി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ ഇടത് സ്ഥാനാര്‍ത്ഥിയായാണ് മോദി മത്സരിക്കുന്നത്. ആരാണീ മോദി എന്നല്ലേ…
അങ്ങ് കേന്ദ്രത്തിലെ മോദിയല്ല, ഇവിടെ പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ ജിജോ മോദിയാണ്. ഇത്തവണ മലയാലപ്പുഴ ഡിവിഷനില്‍ ഇടത് മുന്നണി വോട്ട് തേടുന്നത് മോദിയുടെ പേരിലാണ്. സിപിഐഎം കോന്നി താഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് സ്ഥാനാര്‍ത്ഥിയായ മോദി.
പേരിലെ മോദി പ്രഭാവത്തിനപ്പുറം വോട്ട് പിടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സിപിഐഎം. ബിജെപിയില്‍ പോലും സ്ഥാനാത്ഥി മോദിക്ക് ഇഷ്ടക്കാരേറെയാണ്. പേരിലെ മോദി കണ്ട് തന്നെ പ്രധാനമന്ത്രിയുടെ ആളായി കണ്ടവര്‍ അങ്ങ് സെക്രട്ടേറിയറ്റില്‍ വരെയുണ്ടെന്നാണ് മോദി പറയുന്നത്. മലയാലപ്പുഴ കിഴക്ക് പുറം സ്വദേശിയാണ് ഈ സ്ഥാനാര്‍ത്ഥി മോദി. നേരത്തെ ദൃശ്യമാധ്യമരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Story Highlights – local body election, election special, modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here