Advertisement

‘ഒരിക്കൽ, നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’; മറഡോണയുടെ മരണവാർത്തയിൽ പ്രതികരിച്ച് പെലെ

November 25, 2020
2 minutes Read
Pele Diego Maradona death

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രതികരിച്ച് ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ. ‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ എന്ന ഒരൊറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. റൂയിട്ടേഴ്സിനോടാണ് അദ്ദേഹം തൻ്റെ പ്രസ്താവന അറിയിച്ചത്.

Read Also : ഡീഗോ മറഡോണ; കാലിൽ ലോകം കൊരുത്തോടിയ മനുഷ്യൻ

ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരം മരണപ്പെട്ടത്. മരണത്തിൻ്റെ പശ്ചാത്തലത്തിൽ അർജൻ്റീനയിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

Story Highlights Pele mourns Diego Maradona’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top