Advertisement

പൊലീസ് നിയമ ഭേദഗതി: സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

November 25, 2020
1 minute Read

പൊലീസ് നിയമ ഭേദഗതിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് ഹാജരാക്കാനാണ് നിർദേശം.

അതേസമയം ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഓർഡിനൻസിന്റെ പേരിൽ തുടർ നടപടികൾ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.

പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ പാർട്ടികളും സിപിഐഎം കേന്ദ്ര നേതൃത്വവും ഉൾപ്പെടെ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തി. ഇതോടെ സർക്കാർ പ്രതിരോധത്തിലായി. തുടർന്ന് നിയമ ഭേദഗതി പിൻവലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

Story Highlights Police act amendment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top