Advertisement

മഞ്ജരേക്കർക്ക് മാപ്പ്; ഓസ്ട്രേലിയൻ പര്യടനത്തിൽ കമന്ററി പറയും

November 25, 2020
2 minutes Read
Sanjay Manjrekar Return Commentary

കമൻ്റേറ്റർ സഞ്ജയ് മഞ്ജരേക്കറുടെ വിലക്ക് നീക്കി ബിസിസിഐ. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലൂടെ അദ്ദേഹം കമൻ്ററി ബോക്സിൽ തിരികെയെത്തും. മഞ്ജരേക്കർ തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പുറത്തുവിട്ടത്. ഈ വർഷം മാർച്ചിലാണ് മഞ്ജരേക്കറെ ബിസിസിഐ കമൻ്ററി പാനലിൽ നിന്ന് വിലക്കിയത്.

“വീട്ടിലാകെ ആകാംക്ഷയാണ്. സന്തോഷമുള്ള അന്തരീക്ഷമാണ്. അത് വളരെ സ്പഷ്ടമായ ഒരു കാര്യമാണ്. ആരും ഒന്നും പറയുന്നില്ല. പക്ഷേ, അതങ്ങനെയാണ്. കാരണം, ഞാൻ ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് വീടുവിട്ട് പുറത്തു പോകുന്നത്.”- ഇന്ത്യ വേഴ്സസ് ഓസ്ട്രേലിയ എന്ന ഹാഷ്ടാഗോടെ അദ്ദേഹം ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കമൻ്ററി പാനലിൽ നിന്ന് മഞ്ജരേക്കറെ ഒഴിവാക്കുന്നതിലേക്ക് ബിസിസിഐയെ നയിച്ചത്. ഈ വർഷം മാർച്ചിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരക്ക് മുന്നോടി ആയാണ് മഞ്ജരേക്കറെ കമൻ്ററി പാനലിൽ നിന്ന് ബിസിസിഐ നീക്കിയത്. തുടർന്ന് മഞ്ജരേക്കർ ജഡേജയോടും ഭോഗ്‌ലെയോടും മാപ്പ് അപേക്ഷിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു.

Read Also : മഞ്ജരേക്കറെ കമന്ററിയിൽ നിന്ന് പുറത്താക്കിയത് മോശം പ്രവണത; ഗാംഗുലിയെ വിമർശിച്ച് രാമചന്ദ്ര ഗുഹ

ഇതിനു ശേഷം അദ്ദേഹം വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് രണ്ട് തവണ മെയിൽ അയച്ചു. ഐപിഎൽ 13ആം സീസണിലെ കമൻ്ററി പാനലിൽ തന്നെ ഉൾപ്പെടുത്തണമെന്നായിരുന്നു മഞ്ജരേക്കറുടെ അഭ്യർത്ഥന. ബിസിസിഐയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാമെന്നും കഴിഞ്ഞ് പോയതിൽ മാപ്പ് നൽകണമെന്നും മഞ്ജരേക്കർ പറഞ്ഞു. എന്നാൽ വിലക്ക് നീക്കാൻ ബിസിസിഐ തയ്യാറായില്ല.

Story Highlights Sanjay Manjrekar Announces Return To Commentary Box

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top