ഇന്ന് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.83 ശതമാനം

covid 19, coronavirus, kerala

കേരളത്തിലെ ഇന്നത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.83 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത് അതില്‍ 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 781, എറണാകുളം 566, മലപ്പുറം 628, തൃശൂര്‍ 634, ആലപ്പുഴ 530, കൊല്ലം 536, പാലക്കാട് 255, തിരുവനന്തപുരം 363, കോട്ടയം 444, പത്തനംതിട്ട 220, കണ്ണൂര്‍ 197, വയനാട് 219, ഇടുക്കി 201, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 16, കണ്ണൂര്‍ 13, കോഴിക്കോട് 8, പത്തനംതിട്ട 7, തിരുവനന്തപുരം 5, തൃശൂര്‍ 3, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Story Highlights covid, coronavirus, test positivity rate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top