Advertisement

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

November 25, 2020
1 minute Read
covid:third Phase expansion in Delhi; lockdown will not be implemented

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് യാത്രാ വിലക്കുണ്ട്. 65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ളവരും പുറത്തിറങ്ങരുത്.

Read Also : കോട്ടയം ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കൊവിഡ്

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 481 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 92.22 ലക്ഷമായി. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 1,34,699 ആയി. 4,44,746 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.

24 മണിക്കൂറിനിടെ 37,816 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 86,42,771 ആയി. ഡല്‍ഹിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 6224 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 5439 പേര്‍ക്കും കേരളത്തില്‍ 5420 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top