മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കാണിച്ച് സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് കൊടുത്തു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സി.എം. രവീന്ദ്രനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. വിദഗ്ധ പരിശോധനകള്‍ തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം. രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊവിഡാനന്തര പരിശോധനയ്ക്കായാണ് ചികിത്സ തേടിയത്. തുടര്‍ പരിശോധനകള്‍ ആവശ്യമാണെന്ന് നിലവില്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Story Highlights Chief Minister Additional Private Secretary will not appear before the ED

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top