കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട; ആയുധങ്ങളും പിടികൂടി

കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ് ഹെറോയിനും 20 പെട്ടികളിലായി സിന്തറ്റിക് ഡ്രഗ്ഗും പിടിച്ചെടുത്തു. ഒന്‍പതു തോക്കുകളും പിടിച്ചെടുത്തതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് എത്തിച്ചതാണ് ലഹരിമരുന്നെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത ആറ് ശ്രീലങ്കന്‍ സ്വദേശികളെ കോസ്റ്റ് ഗാര്‍ഡ് ചോദ്യം ചെയ്യുകയാണ്.

Story Highlights drug and Weapons seized Kanyakumari coast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top