ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 പോസിറ്റീവ് കേസുകളും 524 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 92,66,706 ആയി. ആകെ മരണം 1,35,223 ആയി.
ഇന്നലെ 10,90,238 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 13,59,31,545 ആയി. 24 മണിക്കൂറിനിടെ പേർക്ക് രോഗം 36,367 ഭേദമായി. ഇതോടെ ആകെ രോഗമുക്‌തരുടെ എണ്ണം 86,79,138 ൽ എത്തി. 4,52,344 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
അതിനിടെ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുമായി അടുത്തിടപഴകിയവരോട് ജാഗ്രത പുലർത്താൻ മന്ത്രി തന്നെ ട്വിറ്ററിലൂടെ നിർദേശം നൽകിയിട്ടുണ്ട്.
Story Highlights – india records 44 thousand fresh covid cases
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here