Advertisement

‘നിവര്‍’ കര തൊട്ടു

November 26, 2020
Google News 2 minutes Read
nivar cyclone

‘നിവര്‍’ ചുഴലിക്കാറ്റ് കര തൊട്ടു. ആദ്യ ഭാഗമാണ് കര തൊട്ടത്. പുതുച്ചേരിയുടെ വടക്ക് 40 കിലോ മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. മധ്യഭാഗം കരയോട് അടുക്കുന്നു. പുതുച്ചേരിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശുമെന്ന് വിവരം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത. ചുഴലിക്കാറ്റ് കടലൂരിന് 50 കിലോ മീറ്ററും, പുതുച്ചേരിക്ക് 40 കിലോമീറ്ററും ചെന്നൈയ്ക്ക് 115 കിലോ മീറ്ററും അരികിലെത്തി.

Read Also : ‘നിവര്‍’ തമിഴ്‌നാട് തീരത്തേക്ക്; ആശങ്ക

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ഒരു ലക്ഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചെന്നൈയിലെ പ്രധാന റോഡുകളെല്ലാം അടച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും പുതുച്ചേരി ലഫ്‌റ്റെനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി അഭ്യര്‍ത്ഥിച്ചു. ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് 5000 ഘനയടി വെള്ളം തുറന്നുവിട്ടു.

തമിഴ്‌നാട്ടില്‍ കനത്ത മഴയാണ്. തെലങ്കാനയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മടിപ്പാക്കം, ആടംബാക്കം, വേളാഞ്ചേരി, നംഗല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി.

നിവര്‍ തീവ്ര ചുഴലിക്കാറ്റായി മാറുന്നുണ്ടെന്നും വിവരം. 80-100 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത. ചെന്നൈയില്‍ നിന്ന രാത്രി ഏഴ് മുതല്‍ നാളെ രാവിലെ ഏഴ് മണി വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. മെട്രോ സര്‍വീസുകളും ഏഴ് മണി മുതല്‍ നിര്‍ത്തിവയ്ക്കും.

Story Highlights nivar cyclone, puthucheri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here