നിവർ കരതൊട്ടു; പുതുച്ചേരിയിൽ മണിക്കൂറുകൾക്കകം ചുഴലിക്കാറ്റ് വീശും

നിവർ ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം തീരം തൊട്ടു. പുതുച്ചേരിയിൽ മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് വീശിയടിക്കും. പുതുച്ചേരിയുടെ വടക്ക് 30 കിമി അകലെയാണ് നിവർ തീരംതൊട്ടത്. മണഇക്കൂറിൽ 135 കിമി വരെ വേഗത്തിൽ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് പ്രവചനം.
ചെന്നൈയിൽ ശക്തമായ കാറ്റും മഴയുമാണ്. കടലൂരിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ ട്രയിൻ-വ്യോമ ഗതാഗതം പൂർണമായും നിർത്തിവച്ചു.
തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തീരപ്രദേശങ്ങളിലും കനത്ത മഴയാണ്. വേളച്ചേരി, ഗിണ്ടി, മേടവാക്കം പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒരു ലക്ഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചെന്നൈയിലെ പ്രധാന റോഡുകളെല്ലാം അടച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും പുതുച്ചേരി ലഫ്‌റ്റെനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി അഭ്യര്‍ത്ഥിച്ചു. ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് 5000 ഘനയടി വെള്ളം തുറന്നുവിട്ടു.
Story Highlights – nivar cyclone within 3 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here