സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ പുതിയ കമ്മിറ്റിയെ നിയമിച്ച തീരുമാനം സ്വീകാര്യമല്ല: രമേശ് ചെന്നിത്തല

സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ പുതിയ കമ്മിറ്റിയെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി മാധവന്‍ നായര്‍ ഉള്‍പ്പെട്ട കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവുകള്‍ ചൂണ്ടികാട്ടിയിരുന്നു. ഇത് സര്‍ക്കാര്‍ വാദങ്ങളെ പൊളിച്ചടക്കുന്ന റിപ്പോര്‍ട്ട് ആയതിനാലാണ് സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയമിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ ഈ തീരുമാനം സംശയാസ്പദമാണ്. ശിവശങ്കറിന്റെ തട്ടിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് സ്പ്രിംഗ്‌ളര്‍. ഈ തട്ടിക്കൂട്ട് സമിതിയെ കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു രമേഷ് ചെന്നിത്തല പത്തനംതിട്ടയില്‍ പറഞ്ഞു.
Story Highlights – Sprinkler deal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here