വീടിന്റെ ചുവരു പൊളിച്ചപ്പോൾ ലഭിച്ചത് 100 വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ

വീടിനായി മണ്ണ് കുഴിച്ചപ്പോൾ നിധി കിട്ടിയ സംഭവങ്ങളും പഴയകാല നാണയങ്ങൾ ലഭിച്ചതുമൊക്കെ പലപ്പോഴും നാം കേൾക്കാറുള്ള വാർത്തകളിൽ ഒന്നാണ്. എന്നാൽ, ഇതാ വീടിന്റെ ചുമരിൽ നിന്ന് 100 വർഷത്തോളം പഴക്കമുള്ള 66 മദ്യക്കുപ്പികൾ കണ്ടെത്തിയിരിക്കുകയാണ് ന്യൂയോർക്കിലെ ഒരു വീട്ടിൽ നിന്നും.

ഒരു വർഷം മുൻപാണ് ന്യൂയോർക്കിലെ ആമിസിയിൽ ദമ്പതികളായ ഡ്രമ്മണ്ടും ഭാര്യ പാട്രിക്കും വീട് വാങ്ങുന്നത്. മുൻപ് ഈ വീടിന്റെ ഉടമസ്ഥൻ ഒരു മദ്യക്കടത്തുകാരൻ ആയിരുന്നുവെന്നും ദമ്പതികൾ കേട്ടിട്ടുണ്ട്. എന്നാൽ, വീടിന്റെ ചുമരുകളിൽ ഇത്രയും വലിയ രഹസ്യം പഴയ ഉടമ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകുമെന്ന് ഡ്രമ്മണ്ട്- പാട്രിക് ദമ്പതികൾ സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

ഇൻസ്റ്റഗ്രാം പേജിലാണ് ഡ്രമ്മൺഡ് തന്റെ വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ ലഭിച്ച വിവരം പങ്കുവച്ചത്. നൂറു വർഷം പഴക്കമുള്ള 66 കുപ്പികളാണ് ആകെ ലഭിച്ചത്. ഇതിൽ 13 കുപ്പികൾ ഫുൾ ബോട്ടിലുകളാണ്. ഇവയിൽ നാലെണ്ണം പഴക്കംമൂലം കേടായി, ചിലത് ഹാഫ് ബോട്ടിലുകളാണ്. ചിലത് ബാഷ്പീകരിച്ച് പോയെന്നും ഡ്രമ്മണ്ട് പറയുന്നു.

1915ൽ നിർമ്മിച്ച വീടാണിതെന്നാണ് ഡ്രമ്മൺഡ് പറയുന്നത്. ആ കാലത്ത് ഇവിടെ മദ്യനിരോധനം നിലനിന്നിരുന്നു. അന്ന് വീട്ടുടമസ്ഥൻ ഒളിപ്പിച്ചുവെച്ചതാണ് മദ്യക്കുപ്പികൾ എന്നാണ് കരുതുന്നത്.

വീട് വാങ്ങും മുൻപ് ഉടമയെക്കുറിച്ച് കേട്ടിരുന്ന കഥകൾ സത്യമാണെന്ന് വിചാരിച്ചിരുന്നില്ലെന്നും എന്നാൽ, ഇപ്പോൾ വിശ്വാസമായെന്നും ഉടമ പരയുന്നു. ഈ വീട് നിർമിച്ചിരിക്കുന്നതുതന്നെ മദ്യംകൊണ്ടാണെന്നും ഡ്രമ്മൺഡ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

Story Highlights When the wall of the house was demolished, 100 year old bottles of liquor were found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top