ക്ലാസ്മുറികളെ കുട്ടികളുടെ വിരല്‍തുമ്പിലേക്ക് എത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്ലിക്കേഷന്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതോടെ ഒട്ടേറെ നല്ല നിമിഷങ്ങളാണ് കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത്. കൂട്ടുകാര്‍ക്കൊപ്പമുള്ള കൂട്ടം ചേരലും, ക്ലാസ് റൂമിലിരുന്നുള്ള പഠനവുമെല്ലാം കുട്ടികള്‍ക്ക് നഷ്ടമാവുകയാണ്. എന്നാല്‍ കുട്ടികളുടെ പഠനം മാറ്റിവയ്ക്കാനാവുന്ന ഒന്നല്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രസക്തമാകുന്നത്. കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്‌റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുകയാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്ലിക്കേഷന്‍.
സ്‌കൂളുകള്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ നിശ്ചിത സമയത്തേക്ക് മാത്രമുള്ളതാണെങ്കില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്ലിക്കേഷനില്‍ ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത ക്ലാസുകള്‍ പിന്നീട് കാണുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. അഞ്ചാം ക്ലാസ്മുതല്‍ 12 ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നിലവില്‍ ആപ്പില്‍ ലഭ്യമാണ്. കേരളാ സിലബസിലാണ് പാഠഭാഗങ്ങള്‍ ലഭ്യമാവുക. സിലബസിലുള്ള എല്ലാ പാഠഭാഗങ്ങളും വ്യക്തവും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. ഹൈ ക്വാളിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് അതത് വിഷയങ്ങളിലെ വിദഗ്ധരാണ്. കുട്ടികള്‍ക്കായി ഹോം ടെസ്റ്റ്, പേരന്റ്സ് കോര്‍ണര്‍ അടക്കമുള്ള നിരവധി സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com
Story Highlights – 90 plus my tuition app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here