കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിയ്യൂർ സെൻട്രൽ ജയിൽ തടവുകാരൻ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിയ്യൂർ സെൻട്രൽ ജയിൽ തടവുകാരൻ മരിച്ചു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പുത്തൻവീട്ടിൽ കൊച്ചുനാരായണൻ (76) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്.

എറണാംകുളം നേരിയമംഗലം പാറവിള സ്വദേശിയായ കൊച്ചു നാരായണൻ ജീവപര്യന്തം തടവുകാരനായിരുന്നു. ഈ മാസം 18 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സക്കായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രമേഹ ബാധിതനായ ഇയാളുടെ കാൽ മുൻപ് മുറിച്ച് മാറ്റിയിരുന്നു.

Story Highlights covid death viyoor central jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top